പഠനോപകരണ നിര്‍മാണ ശില്‍പശാല

തരിയോട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പഠനോപകരണ നിര്‍മാണ ശില്‍പശാലയില്‍നിന്ന്.

കാവുംമന്ദം: പുതിയ അധ്യയനവര്‍ഷം ആദ്യ ടേമിലെ എല്ലാ വിഷയങ്ങള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ തയാറാക്കുന്നതിനു തരിയോട് ജി.എല്‍.പി സ്‌കൂളില്‍ പഠനോപകരണ നിര്‍മാണ ശില്‍പശാല നടത്തി.
ഒരുങ്ങാം ഒരുക്കാം എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പശാല തരിയോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ചന്ദ്രന്‍ മടത്തുവയല്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, എം.പി.ടി.എ പ്രസിഡന്റ് ലീന ബാബു, രാധിക ശ്രീരാഗ്, എം.പി.കെ ഗിരീഷ്‌കുമാര്‍, സി.സി.ഷാലി, ഡെല്‍സി മെന്റസ്, സെലിന്‍ ലോപ്പസ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ സി.പി.ശശികുമാര്‍ സ്വാഗതവും പി.ബി.അജിത നന്ദിയും പറഞ്ഞു. ബി.ആര്‍.സി സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles