നെന്മേനിയില്‍ വികസന സെമിനാര്‍ നടത്തി

നെന്മേനി പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ നവകേരളം പുതിയ നെന്മേനി എന്ന തലക്കെട്ടില്‍ നെന്മേനി പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. നഴ്‌സറി ഗ്രാമം, എടക്കല്‍ ടൂറിസം പാര്‍ക്ക്, വാര്‍ഡിലൊരു മില്ല് തുടങ്ങിയ പദ്ധതികള്‍ക്ക് സെമിനാര്‍ അംഗീകാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി.ശശി, സുജാത ഹരിദാസ്, മെംബര്‍മാരായ വി.ടി.ബേബി,ഷാജി കോട്ടയില്‍, ഉഷ വേലായുധന്‍,ദീപ ബാബു, സൈസൂനത്ത് നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles