തോട്ടം തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ചേലോട് മെഡിക്കല്‍ ക്യാമ്പില്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷിനെ ഡോക്ടര്‍ പരിശോധിക്കുന്നു.

കല്‍പറ്റ: ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ ചേലോടില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ഗൈനോക്കോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജര്‍ ഫാ.ഫ്രാന്‍സന്‍ അധ്യക്ഷത വഹിച്ചു.എന്‍.ഒ.ദേവസി, ആര്‍.രാമചന്ദ്രന്‍, എം.പി.ഷൈജു, ജിമ്മി ജോസഫ്, സിസ്റ്റര്‍ ജാനറ്റ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles