ചെറുകര ലൈബ്രറിക്ക് ഫര്‍ണിച്ചര്‍ കൈമാറി

വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫര്‍ണിച്ചര്‍ ചെറുകര റിനൈസന്‍സ് ലൈബ്രറി ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു.

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരപ്പുര പദ്ധതിയില്‍ ചെറുകര റിനൈസന്‍സ് ലൈബ്രറിക്ക് അനുവദിച്ച
ഫര്‍ണിച്ചര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കൈമാറി.
ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മംഗലശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ജെ.ഷിബി, കെ.പ്രേമരാജ്, എം.വി. ജോസ്, എം.ഷൈബി, ഇ.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles