നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-പി.പി.ആലി

കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡിംഗ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജില്ലാ നേതൃപരിശീലന ക്യാമ്പ് കല്‍പറ്റയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സാമഗ്രികളുടെ കുത്തനെയുള്ള വിലക്കയറ്റംമൂലം നിര്‍മാണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്ത്രമായി ഇടപെടണമെന്നു ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ പ്രസിഡന്റ് പി.പി.ആലി. കേരള കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ബില്‍ഡിംഗ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പി, സിമന്റ്, മണല്‍ ഉള്‍പ്പെടെ മുഴുവന്‍ നിര്‍മാണ സാമഗ്രികള്‍ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായതെന്നു ആലി ചൂണ്ടിക്കാട്ടി.
യൂനിയന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് മണ്ണത്താനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ വിജയന്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജഹാംഗീര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് കോട്ടക്കൊല്ലി, മുഹമ്മദ് കോഴിക്കോട്,ഏലിയാമ്മ മാത്തുക്കുട്ടി, ഒ.പി.വാസുദേവന്‍. ലീലാമ്മ ജോസ്, റാണി അരപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles