മത മേഖലയെ സമ്പുഷ്ടമാക്കിയത് പള്ളി ദര്‍സുകള്‍ -കെ.ടി.ഹംസ മുസ്‌ലിയാര്‍

എസ്.എം.എഫ് വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ ആരംഭിച്ച മാതൃകാദര്‍സിന്റെ ഉദ്ഘാടനം കെ.ടി.ഹംസ മുസ്‌ല്യാര്‍ നിര്‍വഹിക്കുന്നു.

ല്‍പറ്റ: കൈരളിയുടെ മത മേഖലയെ സമ്പുഷ്ടമാക്കിയത് പള്ളി ദര്‍സുകളാണെന്നും നാമാവശേഷമാകുന്ന ഈ സമ്പ്രദായത്തെ പരിപോഷിപ്പിക്കേണ്ടത് ഓരോ ദീനീ സ്‌നേഹിയുടെയും ബാധ്യതയാണെന്നും സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ് ലിയാര്‍. എസ്.എം.എഫ് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ ആരംഭിച്ച മാതൃകാദര്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കാഞ്ഞായി മമ്മൂട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.മുഹമ്മദ് ദാരിമി, മുജീബ് ഫൈസി കമ്പളക്കാട്, കെ.എ.നാസര്‍ മൗലവി, അബ്ദുല്ലത്തീഫ് വാഫി, ആര്‍.പി.മുജീബ് തങ്ങള്‍, സി.മൊയ്തീന്‍കുട്ടി, അഡ്വ.എം.സി.എം.ജമാല്‍, മുദരിസ് അഷ്‌റഫ് ബാഖവി, കാഞ്ഞായി ഉസ്മാന്‍, മുഹമ്മദുകുട്ടി ഹസനി, സാദിഖ് തങ്ങള്‍, പി.ഉമര്‍ ഹാജി, ഹസന്‍ ഹാജി, ഉമര്‍ ഹാജി നീരട്ടാടി എന്നിവര്‍ പ്രസംഗിച്ചു. പി.സി. ഇബ്രാഹിം ഹാജി സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles