പുകയില വിരുദ്ധ സൈക്കിള്‍ റാലി

കല്‍പറ്റ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച്, എക്‌സൈസ് വകുപ്പ്, വയനാട് ബൈക്കേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി നടത്തി.
കല്‍പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റാലി. ഡിവൈ.എസ്.പി എം.ഡി.സുനില്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. സമാപനത്തില്‍ എന്‍.സി.സി കാഡറ്റുകള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്നു. പൊതുസമ്മേളനം ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഷാനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്, ട്രഷറര്‍ അബ്ദുല്‍ ഹാരിഫ്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.അനൂപ് മുത്തിയേല്‍, ഡോ.ബെഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles