എല്‍.ഡി.എഫ് പ്രതിഷേധ സംഗമം

കല്‍പറ്റയില്‍ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. എച്ച്.ഐ.എം യു.പി. സ്‌കൂള്‍ പരിസരത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.ദേവസ്യ, എന്‍.ഒ.ദേവസി, വി.പി.വര്‍ക്കി, കെ.പി.ശ്രീധരന്‍, എ.പി.അഹമ്മദ്, ഷാജി ചെറിയാന്‍, എം.മധു, കെ.സുഗതന്‍, കെ.എം.ഫ്രാന്‍സിസ്, യൂസഫ് ചെമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.റഫീഖ് സ്വാഗതവും വി.ഹാരിസ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles