വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ വിതരണം താളംതെറ്റുമെന്നു ആശങ്ക

വൈത്തിരി: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ ഉച്ച ഭക്ഷണകാര്യത്തില്‍ അവ്യക്തത. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഉച്ചഭക്ഷണ പരിപാടി എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാനകാരണം. എങ്ങനെ ഫണ്ട് കണ്ടെത്തുമെന്നു അറിയാതെ ഉഴലുകയാണ് പി.ടി.എ ഭാരവാഹികള്‍.
2016ലെ നിരക്കാണ് ഇപ്പോഴും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് അനുവദിക്കുന്നത്. 350 കുട്ടികള്‍ വരെയുള്ള സ്‌കൂളിന് ഒരു കുട്ടിക്ക് എട്ട് രൂപയാണ് ലഭിക്കുന്നത്. കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ആറ്, അഞ്ച് എന്നിങ്ങനെ തുക കുറയും. പാചക വാതകം, പച്ചക്കറി, ധാന്യങ്ങള്‍, മുട്ട, പാല്‍ എന്നിവയ്‌ക്കെല്ലാമുള്ള പണം സ്‌കൂള്‍ അധികൃതര്‍ ഇതില്‍നിന്നു കണ്ടെത്തണം. നിലവിലെ അവസ്ഥയില്‍ 2016ലെ നിരക്ക് തീര്‍ത്തും അപര്യാപ്തമാണ്. പണം മുന്‍കൂറായി നല്‍കുന്ന സംവിധാനവും നിലവിലില്ല. ഇത്തവണ പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് ഉച്ചഭക്ഷണ ഫണ്ട് ലഭ്യമാക്കുന്നത്.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles