തെരുവ് നായ ശല്യം; ചിറക്കര പ്രദേശം ഭീതിയില്‍

ചിറക്കര പ്രദേശത്ത് അലയുന്ന തെരുവ് നായകള്‍

തലപ്പുഴ: തെരുവ്‌നായ ശല്യത്താല്‍ പൊറുതിമുട്ടി ചിറക്കര പ്രദേശം. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇറങ്ങുന്ന തെരുവ് നായ്ക്കളെ കൊണ്ട് വിദ്യാര്‍ത്ഥികളടക്കം ഭീതിയിലായിരിക്കുകയാണ്. സ്‌ക്കൂള്‍ തുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണെണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാനന്തവാടി മുനിസിപ്പാലിറ്റി മുപ്പത്തി ആറാം ഡിവിഷന്‍ ചിറക്കരയിലാണ് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നത്. തോട്ടം മേഖലയായ ഇവിടെ രാവും പകലും തെരുവ് നായ ശല്യം മൂലം പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് പ്രദേശവാസികള്‍. കുട്ടികളെ പുറത്ത് വിടുമ്പോള്‍ രക്ഷിതാക്കളും കൂടെ പോവേണ്ട സ്ഥിതിയാണുള്ളത്. സ്‌കൂള്‍ തുറക്കുന്നതോടെ തെരുവ് നായയുടെ ആക്രമണമുണ്ടാകുമെന്ന ഭയത്താല്‍ കുട്ടികളെ രക്ഷിതാക്കള്‍ തന്നെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ എത്തിക്കേണ്ട സ്ഥിതിയാണുള്ളത്. വിഷയത്തില്‍ അടിയന്തിര പരിഹാരം കാണെണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles