സന്തോഷ് ട്രോഫി താരത്തിന് ജനകീയ സ്വീകരണം

സന്തോഷ് ട്രോഫിയില്‍ കളിച്ച കേരളതാരം മുഹമ്മദ് റാഷിദിന് ജന്മനാട് നല്‍കിയ സ്വീകരണം

കല്‍പറ്റ: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ അംഗമായ മുണ്ടേരി സ്വദേശി മുഹമ്മദ് റാഷിദിന് ജന്മനാടിന്റെ പൗര സ്വീകരണം. കല്‍പ്പറ്റ ആനപ്പാലത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി റാഷിദിനെ ആനയിച്ച് മുണ്ടേരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.കെ.അബു സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി. സ്ഥിരം സമിതി അംഗമായ ഒ.സരോജിനി, കൗണ്‍സിലര്‍ എം.കെ.ഷിബു, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. പ്രവീണ്‍, മുണ്ടേരി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.സജീവന്‍ റാഷിദിന് ഛായ ചിത്രം സമ്മാനിച്ചു. ട്രഷറര്‍ പി.സലാം സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles