നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി: എസ് ടി യു കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ജില്ലാ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും എസ് ടി യു ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മണല്‍വാരല്‍ നിരോധന നിയമം പിന്‍വലിക്കുക, പുഴകളില്‍ കെട്ടിക്കിടക്കുന്ന മണല്‍ വാരാനുള്ള അനുമതി നല്‍കുക, മണല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കുക, പെന്‍ഷന്‍ മാസമാസം കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി.മൊയ്തീതീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. നിര്‍മാണ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ. ഇഞ്ചി അബ്ദുള്ള അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ സെക്രട്ടറി സി.മുഹമ്മദ് ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. തൈതൊടി ഇബ്രാഹിം, എ.അഷ്റഫ്, എടവണിച്ചാല്‍ മജീദ്, പി.ഒ.നാസര്‍, കെ.ബഷീര്‍, പി. കുഞ്ഞാപ്പ തെച്ചോടന്‍, ഇ.അബ്ദുള്‍ റഹിമാന്‍, എ.ഹംസ തോട്ടുങ്ങല്‍, ഒ.ഫൈസല്‍ ഓടത്തോട്, പി.ഹുസൈന്‍ പിച്ചംങ്കോട്, കെ.ടി.റസാക്ക്, എന്‍.അയ്യൂബ് ഞോര്‍ലേരി, കെ.നൗഷാദ്, കെ.കെ.അഷ്റഫ്, സി.ഉമ്മര്‍ ചാലില്‍, യു.കെ.മനാഫ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles