വിരമിക്കാനിരിക്കെ ജി.എസ്.ടി
ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

മാനന്തവാടി:സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കെ ജി.എസ്.ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് ജി.എസ്.ടി ഓഫീസര്‍ കൊല്ലം നോബിള്‍ ഹൗസ് നോര്‍ബര്‍ട്ടാണ്(56) മാനന്തവാടി എടവകയിലെ റിട്ട.വില്ലേജ് അസിസ്റ്റന്റ് അജയ് സിറിലിന്റെ വീട്ടില്‍ മരിച്ചത്. സ്‌നേഹിതനുമായ അജയ് സിറിലിന്റെ വീട്ടില്‍ ശനിയാഴ്ചയാണ് നോര്‍ബര്‍ട്ട് എത്തിയത്. തിങ്കളാഴ്ച രാവിലെ മുറിക്കു പുറത്തു കാണാത്തതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

0Shares

Leave a Reply

Your email address will not be published.

Social profiles