സര്‍ഫാസി നിയമം റദ്ദാക്കണം: സി.പി.ഐ പുല്‍പള്ളി ലോക്കല്‍ സമ്മേളനം

ശിവദാസന്‍

പുല്‍പള്ളി: സര്‍ഫാസി നിയമം റദ്ദാക്കണമെന്നു സി.പി.ഐ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക, സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പി.സുനിര്‍ ഉദ്ഘാടനം ചെയ്തു. സുശീല സുബ്രഹ്‌മണ്യന്‍, സുധീഷ്, ശിവദാസന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. നേതാക്കളായ സി.എസ്.സ്റ്റാന്‍ലി, ടി.ജെ.ചാക്കോച്ചന്‍, എസ്.ജി.സുകുമാരന്‍, എ.എ.സുധാകരന്‍, ടി.സി.ഗോപാലന്‍, കലേഷ് സത്യാലയം, അഡ്വ.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.കെ.രാജപ്പന്‍, എന്‍.വി.സുരേഷ്, ബസിന്റോഷ്, കെ.ജെ.ബിജു എന്നിവര്‍ പ്രമേയങ്ങളും വേലായുധന്‍ നായര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറിയായി സി.കെ.ശിവദാസനെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles