ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ പഠനക്യാമ്പ്:
സംഘാടക സമിതി രൂപീകരിച്ചു

ഡി.വൈ.എഫ്.ഐ പഠന ക്യാമ്പ് സംഘാടക സമിതി രൂപീകരണയോഗം കുന്നമ്പറ്റയില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ജൂണ്‍ 11,12 തീയതികളിലായി മേപ്പാടി കുന്നമ്പറ്റയില്‍ നടത്തുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ പഠനക്യാമ്പിന്റെ വിജയത്തിനു സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെ.വിനോദ്, മാത്യു മാസ്റ്റര്‍, അര്‍ജുന്‍ ഗോപാല്‍, മന്‍സൂര്‍, അജ്‌നാസ് അഹമ്മദ്, ഹാരിസ്, പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. സി.ഷംസുദ്ദീന്‍ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വിനോദ്(ചെയര്‍മാന്‍) സി.ഷംസുദ്ദിനും(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles