മാനന്തവാടി ബ്ലോക്കുതല പ്രവേശനോത്സവം തലപ്പുഴയില്‍

മാനന്തവാടി: ബ്ലോക്കുതല പ്രവേശനോത്സവം ബുധനാഴ്ച രാവിലെ 9.30നു തലപ്പുഴ ഗവ.യു.പി സ്‌കൂളില്‍ നടക്കും. പൊതുസമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി മുഖ്യ പ്രഭാഷണം നടത്തും. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം അസിസ് വാളാട്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഖമറുന്നിസ, ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, മാനന്തവാടി എ.ഇ.ഒ എം. എം.ഗണേഷ്, ബി.പി.സി കെ.അനൂപ്കുമാര്‍, പി.ഇ.സി രമേശന്‍ എഴോക്കാരന്‍, ഹെഡ്മാസ്റ്റര്‍ കെ.ജി.ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles