വയനാട് ജില്ലാതല പ്രവേശനോത്സവം കാക്കവയലില്‍

കല്‍പറ്റ: വയനാട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ബുധനാഴ്ച രാവിലെ 9.30നു കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ.ഗീത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ചന്ദ്രിക കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ബാബു, ബിന്ദു മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉപജില്ലാതല പ്രവേശനോത്സവങ്ങള്‍ മാനന്തവാടിയില്‍ തലപ്പുഴ ഗവ.യു.പി സ്‌കൂളിലും വൈത്തിരിയില്‍ ചെന്നലോട് ഗവ.യു.പി സ്‌കൂളിലും ബത്തേരിയില്‍ മീനങ്ങാടി ഗവ.എല്‍.പി സ്‌കൂളിലുമാണ്. എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കോവിഡ് ഭീതി അകന്നതിനുശേഷമുള്ള ആദ്യ അധ്യയനവര്‍ഷമാണ് ബുധനാഴ്ച ആരംഭിക്കുന്നത്. നവാഗതരെ സ്വീകരിക്കാന്‍ സ്‌കൂള്‍ തലങ്ങളില്‍ ഒരുക്കം പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ ബാന്‍ഡ് മേളം, വിദ്യാര്‍ഥികളുടെ ഡിസ്പ്ലേ, ഗോത്രകല, ഫ്ളാഷ് മോബ്, സാംസ്‌കാരിക കലാരൂപങ്ങള്‍ എന്നിവയുടെ അവതരണം ഉണ്ടാകും. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍. എം.എം.എസ്, അറബിക് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കും. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍, സ്‌കൂള്‍ മികവുകള്‍ എന്നിവ അവതരിപ്പിക്കും. ഭിന്നശേഷി സൗഹൃദമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പ്രവേശനോത്സവം.

0Shares

Leave a Reply

Your email address will not be published.

Social profiles