ആദിവാസി സ്ത്രീയെ മര്‍ദിച്ചു കൊലപ്പെടുത്തിയ
കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്

കല്‍പറ്റ: ആദിവാസി സ്ത്രീയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ഷീലയെ(48) കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴുനാട് സ്വദേശി ബസവനെ(61) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ്ി രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കണം. 2018 ഡിസംബര്‍ 16നാണ് കേസിനു ആസ്പദമായ സംഭവം. അന്നത്തെ വൈത്തിരി സി.ഐമാരായ അബ്ദുല്‍ ഷെരീഫ്, കെ.ജി.പ്രവീണ്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.ആദിവാസി സ്ത്രീയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ഷീലയെ(48) കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴുനാട് സ്വദേശി ബസവനെ(61) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ്ി രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കണം. 2018 ഡിസംബര്‍ 16നാണ് കേസിനു ആസ്പദമായ സംഭവം. അന്നത്തെ വൈത്തിരി സി.ഐമാരായ അബ്ദുല്‍ ഷെരീഫ്, കെ.ജി.പ്രവീണ്‍കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles