യൂനിഫോമില്‍ ലോഗോ തുന്നിച്ചേര്‍ക്കണമെന്നു കെ.എസ്.ആര്‍.ടി.സി

മാനന്തവാടി: ജീവനക്കാര്‍ യൂനിഫോമില്‍ ലോഗോ തുന്നിച്ചേര്‍ക്കണമെന്നു കെ.എസ്.ആര്‍.ടി.സി. ഇതിനായി കോര്‍പറേഷന്‍ 76,500 ലോഗോ ലഭ്യമാക്കി. വിതരണം യൂനിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും ജീവനക്കാരുടെ എണ്ണത്തിനു ആനുപാതികമായി ഉടന്‍ നടത്തും. ജൂണ്‍ 20നകം ലോഗോ യൂനിഫോമില്‍ തുന്നിച്ചേര്‍ക്കണം. ഇക്കാര്യം യൂനിറ്റ്, വര്‍ക്ക്‌ഷോപ്പ് അധികാരികള്‍ ഉറപ്പുവരുത്തണം. നിര്‍ദേശം ജീവനക്കാര്‍ പാലിക്കുന്നുണ്ടോയെന്നു ഒ.എ.ഡി-വിജിലന്‍സ് വിഭാഗങ്ങള്‍ പരിശോധിക്കും. ലോഗോ ഇല്ലാത്ത യൂനിഫോമുമായി ജോലി ചെയ്യുന്ന ജീവനക്കാരുടെയും ജോലിക്കു നിയോഗിച്ച ഉദ്യോഗസ്ഥന്റെയും വിവരം ഒ.എ.ഡി-വിജിലന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്കു(വിജിലന്‍സ്) റിപ്പോര്‍ട്ട് ചെയ്യണം. പുരുഷന്‍മാര്‍ ഷര്‍ട്ടിന്റെ ഇടതു പോക്കറ്റിനു മുകളിലും വനിതാ ജീവനക്കാര്‍(ബ്ലൗസ്-ചുരിദാര്‍) വലതു കൈയില്‍ മധ്യത്തിലും ചുരിദാര്‍-ഓവര്‍കോട്ട് നിഷ്‌കര്‍ഷിച്ചിട്ടുള്ള ജീവനക്കാര്‍ ഓവര്‍കോട്ടിന്റെ ഇടതുവശത്തുമാണ് ലോഗോ തുന്നിച്ചേര്‍ക്കേണ്ടത്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles