ക്ഷീരകര്‍ഷക സംഗമം

ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോകക്ഷീര ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: ലോക ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ഒരു ലിറ്റര്‍ പാലിന് നിലവില്‍ കര്‍ഷകര്‍ക്ക് അധികമായി നല്‍കുന്ന 1 രൂപ, ഇത് 5 രുപയായി വര്‍ദ്ധിപ്പിക്കുക, കാലിതീറ്റ സബ്സിഡി അനുവദിക്കുക, ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ സംഗമത്തില്‍ ഉന്നയിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എം.ഒ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. കെ.വി. പോക്കര്‍ ഹാജി, പി.കെ മുരളി, കെ.വി വര്‍ഗീസ്, സി.ഷാന്റി, ഇ.വി സജി, പി.അഗസ്തി, കെ.ബഷീര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles