തിരുനെല്ലിയിലെ വന്യമൃഗ ശല്യത്തിനു പരിഹാരം കാണണം-കോണ്‍ഗ്രസ്

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിനു അടിന്തര പരിഹാരം കാണണമെന്നു കോണ്‍ഗ്രസ് തൃശിലേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വന്യജീവി ശല്യം അനുദിനം വര്‍ധിക്കുകയാണ്. പാണ്ടറങ്ങ്, വെള്ളാഞ്ചേരി, ചേലൂര്‍ പ്രദേശങ്ങളില്‍ കാട്ടാനകള്‍ വന്‍തോതിലാണ് കൃഷി നശിപ്പിക്കുന്നത്. കര്‍ഷകര്‍ പരാതിയുമായി സമീപിക്കുമ്പോള്‍ വനം ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ്. ഡി.എഫ്.ഒയുടെ കാര്യാലയവുമായി ബന്ധപ്പെടാനാണ് പലപ്പോഴും ലഭിക്കുന്ന ഉപദേശം. ഈ സ്ഥിതി തുടരാനാകില്ല. വന്യജീവികളുടെ കാടിറക്കം തടയുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എം.നിശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് പുലിമൂട് അധ്യക്ഷത വഹിച്ചു. വി.വി.നാരായണ വാര്യര്‍, കെ.ബി.ഷിനോജ്, സുശോഭ് ചെറുകുംഭം, പി.വാവ, വൈശാഖ്, റീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles