ഗോത്ര സാരഥി പദ്ധതിക്കു ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണം-മാനന്തവാടി മുനിസിപ്പല്‍ ഭരണസമിതി

ReplyForward

മാനന്തവാടി: ഗോത്ര സാരഥി പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുവദിക്കണമെന്നു മാനന്തവാടി മുനിസിപ്പല്‍ ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിക്ക് പട്ടികവര്‍ഗ പദ്ധതിയില്‍ 2,74,52000 രൂപയാണ് 2021-22 വര്‍ഷം അനുവദിച്ചത്. ഈ തുകയില്‍നിന്നാണ് പട്ടികവര്‍ഗ വിഭാഗത്തിനുള്ള വീട്, കക്കൂസ്, സ്വയം തൊഴില്‍, റോഡ്, കുടിവെള്ളം തുടങ്ങിയവയ്ക്കു ഫണ്ട് അനുവദിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ഗോത്രസാരഥി പദ്ധതിക്കു പട്ടിക വര്‍ഗ ഉപപദ്ധതിയില്‍ ആനുപാതികമായ തുക വകയിരുത്താന്‍ മുനിസിപ്പാലിറ്റി തയാറാണ്. ബാക്കി തുക സര്‍ക്കാര്‍ ലഭ്യമാക്കണം. ഇക്കാര്യത്തില്‍ നിയോജകണ്ഡലം എം.എല്‍.എ അടിയന്തരമായി ഇടപെടണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മാര്‍ഗരറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ലേഖ രാജീവന്‍, ഷിബു കെ.ജോര്‍ജ്, ടി.ജി.ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles