മുണ്ടക്കുറ്റിക്കുന്നില്‍ പ്രവേശനോത്സവം നടത്തി

പുല്‍പള്ളി മുണ്ടക്കുറ്റിക്കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ വാര്‍ഡ് മെംബര്‍ ജോഷി ചാരുവേലില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു.

പുല്‍പള്ളി: മുണ്ടക്കുറ്റിക്കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. വാര്‍ഡ് മെംബര്‍ ജോഷി ചാരുവേലില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സലില അധ്യക്ഷത വഹിച്ചു. കൗതുകത്തോടും അമ്പരപ്പോടും പുതിയ ലോകത്തിലേക്കു കടന്നുവന്ന കുട്ടികള്‍ക്ക് പ്രവേശനോത്സവം പുതിയ അനുഭവമായി. തോരണങ്ങള്‍ കെട്ടി അലങ്കരിച്ച വിദ്യാലയത്തിലേക്കു മധുരവും പൂക്കളും നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്. സമ്മാനങ്ങള്‍, പുസ്തകങ്ങള്‍, യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണം നടന്നു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles