ഹംസ മുസ്്‌ലിയാര്‍ക്കും അബൂബക്കര്‍ ഫൈസിക്കും ആദരവ് ശനിയാഴ്ച

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ദാറുല്‍ ഉലൂം അറബിക് കോളജില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സേവനമനുഷ്ടിക്കുന്ന സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാരെയും അധ്യാപകന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ഇ. അബൂബക്കര്‍ ഫൈസി മണിച്ചിറയേയും ആദിരിക്കുമെന്ന് ദാറുല്‍ ഉലൂം അലുംനി അസോസിയേഷന്‍ അസ്സആദ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് സ്നേഹാദരം പരിപാടി ആരംഭിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ് ലിയാര്‍, സിംസാറുല്‍ ഹഖ് ഹുദവി, മൂസക്കോയ മുസ് ലിയാര്‍, എം.എ മുഹമ്മദ് ജമാല്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, അഡ്വ. ടി. സിദ്ധീഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ അധ്യക്ഷന്‍ ടി.കെ രമേശ് തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ മുന്നോടിയായി ഗ്രാന്റ് അലുംനി കോണ്‍ഫറന്‍സ്, ഉലമാ-ഉമറാ സംഗമം, സ്റ്റുഡന്റ് പാര്‍ലമെന്റ്, രക്ഷാകര്‍ത്യ സംഗമം, മജ്ലിസുന്നൂര്‍, ഗൃഹ സന്ദര്‍ശനം, മഹല്ലുതല പ്രചാരണ കാംപെയിന്‍, സോഷ്യല്‍ മീഡിയ കാംപെയിന്‍ തുടങ്ങി വിവിധ പരിപാടികളാണ് അസോസിയേഷന്‍ സംഘടിപ്പിക്കുന്നത്. നീലഗിരി, വയനാട് ജില്ലകളിലെ മഹല്ല് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റിയാസ് ഫൈസി പാപ്ലശേരി, മുജീബ് ഫൈസി കാക്കവയല്‍, പി.എം സുബൈര്‍ ഫൈസി പുല്‍പ്പള്ളി, എന്‍.കെ ജംഷീദ് വൈത്തിരി, അഡ്വ. അംജദ് ഫൈസി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles