വയനാട് ഗ്ലോബല്‍ കെ.എം.സി.സിയുടെ ഐ.സി.യു ആംബുലന്‍സ് സമര്‍പ്പണം ശനിയാഴ്ച

വയനാട് ഗ്ലോബല്‍ കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പറ്റ: വയനാട് ഗ്ലോബല്‍ കെ.എം.സി.സിയുടെ ഐ.സി.യു ആംബുലന്‍സ് സമര്‍പ്പണം ശനിയാഴ്ച നടത്തും. ഉച്ചയ്ക്കു ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ആംബുലന്‍സിന്റെ താക്കോല്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീമിനു കൈമാറും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ., ഖലീല്‍ ഹുദവി കാസര്‍കോട് തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടുനുബന്ധിച്ചു ചേരുന്ന പ്രവാസി സംഗമത്തില്‍ പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കും.
34 ലക്ഷം രൂപ ചെലവിലാണ് ആംബുലന്‍സ് സജ്ജമാക്കിയതെന്നു ഗ്ലോബല്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് മജീദ് മണിയോടന്‍(ദുബായ്), ജനറല്‍ സെക്രട്ടറി അസീസ് കോറോം(സൗദി അറേബ്യ), ട്രഷറര്‍ ഹംസക്കുട്ടി നായ്‌ക്കെട്ടി(സൗദി അറേബ്യ), റഷീദ് കാതിരി)സലാല), ഹുസൈന്‍ മക്കിയാട്(ബഹ്‌റൈന്‍), മുഹമ്മദ് പനന്തറ(ജിസാന്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്തും നിര്‍ധനരായവര്‍ക്കു ആംബുലന്‍സ് സേവനം സൗജന്യമായിരിക്കും.
മതിയായ സൗകര്യങ്ങളുള്ള ആംബുലന്‍സ് ജില്ലയില്‍ ഇല്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് ഐ.സി.യു ആംബുലന്‍സ് ലഭ്യമാക്കുന്നതിനെക്കുറിച്ചു സംഘടന ആലോചിച്ചതെന്നു ഭാരവാഹികള്‍ പറഞ്ഞു. പ്രളയകാലത്തു 30 ലക്ഷം രൂപയുടെ ഭക്ഷണ കിറ്റുകള്‍ ഗ്ലോബല്‍ കെ.എം.സി.സി ജില്ലയില്‍ വിതരണം ചെയ്തിരുന്നു. ഡയാലിസിസിനു സി.എച്ച് സെന്റര്‍ മുഖേന സഹായം നല്‍കുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളും പ്രാവര്‍ത്തികമാക്കി. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ ആലോചനയുണ്ട്. അംഗങ്ങള്‍ക്കായി സുരക്ഷ സ്‌കീം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ് എന്നിവ പ്രഖ്യാപിക്കാനിരിക്കുന്ന ക്ഷേമ പദ്ധതികളാണ്. ജില്ലയില്‍ സംഘനടയ്ക്കു 4,000ല്‍ അധികം അംഗങ്ങളുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles