സംസ്ഥാനത്തെ ആദ്യ സോളാര്‍ ആന്‍ഡ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് വെള്ളപ്പന്‍കണ്ടിയില്‍ സ്ഥാപിച്ചു

മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടിയില്‍ സ്ഥാപിച്ച സോളാര്‍ ആന്‍ഡ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ്.

കല്‍പറ്റ: സംസ്ഥാനത്തെ ആദ്യ സോളാര്‍ ആന്‍ഡ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടി കോളനിയില്‍ സ്ഥാപിച്ചു. കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധത്തില്‍ ഒന്നര കിലോവാട്ട് ശേഷിയുള്ള സൗരനിലയമാണ് സ്ഥാപിച്ചത്. ടി.സിദ്ദീഖ് എം.എല്‍.എയുടെ ശ്രമത്തെത്തുടര്‍ന്നാണ് അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്ലാന്റ് സജ്ജമാക്കിയത്. ഒരു വീട്ടില്‍ 1000 വാട്ട് വരെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനത്തിലൂടെ സാധിക്കും. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്താണ് വെള്ളപ്പന്‍കണ്ടി. പ്ലാന്റ് ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അനെര്‍ട്ട് സി.ഇ.ഒ സുരേന്ദ്രനാഥ് വെല്ലൂരി, മേപ്പാടി പ്രഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി, അനെര്‍ട്ട് ചീഫ് ടെക്നിക്കല്‍ മാനേജര്‍ അനീഷ് എസ്.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles