വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

കല്‍പറ്റ: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചെന്നലോട് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായി ചെന്നലോട് ഗവ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മര്‍ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷിബു പോള്‍ അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക ഇന്‍ ചാര്‍ജ് ജയ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം എ.ഡി.ജോണ്‍, ക്ലബ് പ്രസിഡന്റ് ജാഫര്‍, സെക്രട്ടറി പി.പി.ഷമീര്‍ നാസര്‍, കായികാധ്യാപകന്‍ റിന്‍സ് മോഹന്‍, ദാസ് മാസ്റ്റര്‍, ടി.ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. 20 ദിവസത്തെ ക്യാമ്പില്‍ 46 കുട്ടികള്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles