പുഴ ശുചീകരണം: വശങ്ങളിലെ ഓടകള്‍ നീക്കം ചെയ്തതിനു വിമര്‍ശനം

വൈത്തിരി: ശുചീകരണത്തിന്റെ ഭാഗമായി വൈത്തിരി പുഴയുടെ ഓരങ്ങളിലെ ഓടയും പുല്ലും നീക്കം ചെയ്തതിനു വിമര്‍ശനം. മാലിന്യവും ചളിയും ഒഴിവാക്കി പുഴയുടെ പുഴയുടെ ഒഴുക്ക് സുഗമമാക്കിയതു നന്നെങ്കിലും വശങ്ങളിലെ ഓടകള്‍ നീക്കം ചെയ്തതു വിപരീതഫലത്തിനു കാരണമാകുമെന്നു പ്രകൃതി സ്‌നേഹികള്‍ പറയുന്നു. പുഴയുടെ തീരങ്ങളെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഓടയും അതുപോലുള്ള സസ്യത്തഴപ്പും നീക്കിയത് അശാസ്ത്രീയമായെന്നാണ് അവരുടെ അഭിപ്രായം. ശുചീകരണം കഴിഞ്ഞപ്പോള്‍ വൈത്തിരി ഭാഗത്ത് പുഴയുടെ വശങ്ങള്‍ മതിലിനു സമാനമായി. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചായിരുന്നു ദിവസങ്ങളോളം നീണ്ട പ്രവൃത്തി. പുഴയിലെ മണ്ണും മണലും നീക്കിയതു അനുചിതമായെന്നു പറയുന്നവരും പ്രദേശത്തുണ്ട്. എന്നാല്‍ മഴക്കാലങ്ങളില്‍ പുഴ കരകവിഞ്ഞു വീടുകളിലടക്കം വെള്ളം കയറിയതിന്റെ തിക്തഫലം അനുഭവിച്ചവര്‍ പ്രവൃത്തിയില്‍ തൃപ്തരാണ്. തടസ്സങ്ങളില്ലാതെയുള്ള ഒഴുക്ക് പുഴ കരകവിയുന്നതു ഒഴിവാക്കുമെന്നു അവര്‍ കരുതുന്നു.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles