ഫോട്ടോ-പുസ്തക പ്രദര്‍ശനം നടത്തി

പുല്‍പ്പള്ളി: പഴശിാരാജാ കോളജില്‍ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തില്‍ ഫോട്ടോ-പുസ്തക പ്രദര്‍ശനം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഡി. സജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ബാരി അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഫാ.ചാക്കോ ചെലംപറമ്പത്ത്, ഡോ.ജോഷി മാത്യു, പി.വി. സനൂപ്കുമാര്‍, പ്രഫ.താര ഫിലിപ്പ്, അജയ് ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍രചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles