പരിസ്ഥിതി സംരക്ഷണം മത വിശ്വാസത്തിന്റെ ഭാഗം: പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍

എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി ദിനാചരണ കാമ്പയിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ തൈനട്ട് നിര്‍വ്വഹിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ‘നട്ടുവളര്‍ത്താം നേട്ടം കൊയ്യാം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി ദിനാചരണ കാമ്പയിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം തൈനട്ട് നിര്‍വ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, കാഞ്ഞായി മമ്മുട്ടി മുസ്ലിയാര്‍, മണിച്ചിറ അബൂബക്കര്‍ ഫൈസി, എസ്. കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് വാഫി, സെക്രട്ടറി അബ്ബാസ് വാഫി, സാജിദ് മൗലവി, നൗഫല്‍ വാകേരി, റിയാസ് ഫൈസി, ഫഹീം തരുവണ, റാസിഖ് അമ്പലവയല്‍, സ്വഫ്വാന്‍ വെള്ളമുണ്ട, ഹാരിസ് നായ്ക്കട്ടി, റഷീദ് വെങ്ങപ്പള്ളി സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles