മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍.

മുണ്ടക്കൈ: നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവുപകര്‍ന്ന ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി നിറവില്‍. 25-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ 2024 ജനുവരിയില്‍ നടത്തും. മുന്നോടിയായി കൃഷിയുത്സവം, കായികോത്സവം, സിനിമോത്സവം, വായനോത്സവം, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക കൂട്ടായ്മ, വയോജനങ്ങളെ ആദരിക്കല്‍, ശില്‍പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് അനീസ് വാഫി അധ്യക്ഷത വഹിച്ചു. ശിവാനന്ദന്‍, എ. അലി, സി.എച്ച്. സുലൈമാന്‍, കെ. അബ്ദുല്‍ സലാം, എം. സലീം, പ്രഷോഭ്, പിടിഎ വൈസ് പ്രസിഡന്റ് പി.പി. റാഷിദ്, എംപിടിഎ പ്രസിഡന്റ് അഞ്ജലി ശൈലേഷ്, അധ്യാപകരായ ശാലിനി, ഫൗസിയ, അശ്വതി, ഷിനിജ, നദീറ എന്നിവര്‍ പ്രസംഗിച്ചു.
രക്ഷിതാക്കളുടെ കൈയെഴുത്തു മാസിക ‘മധുര നെല്ലിക്ക’ വെള്ളാര്‍മല ഗവ.സ്‌കൂള്‍ അധ്യാപകന്‍ അനീസ് പ്രകാശനം ചെയ്തു. ഭാരവാഹികള്‍: എം. സലീം(ചെയര്‍മാന്‍), പ്രധാനാധ്യാപകന്‍ ടി.കെ. അബ്ബാസ് (കണ്‍വീനര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles