ഏഴു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

റബീഹ്.

മാനന്തവാടി: ഏഴു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്-റംല ദമ്പതികളുടെ മകന്‍ റബീഹാ
ണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ചുമണിക്കുശേഷം കുട്ടിയെ കാണാതായി. അന്വേഷണത്തില്‍ പീച്ചങ്കോട് എല്‍.പി സ്‌കൂളിലെ കളിക്കളത്തിനടുത്തുള്ള പഞ്ചായത്ത് കുളത്തിനരികെ ചെരുപ്പ് കണ്ടെത്തി. കുളത്തില്‍ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചങ്കോട് ജി.എല്‍.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, ഋഷാദ്.

0Shares

Leave a Reply

Your email address will not be published.

Social profiles