പുല്‍പ്പള്ളിയില്‍ അഖില വയനാട് പൂക്കളമത്സരം 22ന്

കല്‍പ്പറ്റ: പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം എം.കെ. രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും പഞ്ചായത്തും വയനാട് പ്രസ്‌ക്ലബും ഓണാഘോഷത്തിന്റെ ഭാഗമായി അഖില വയനാട് പൂക്കള മത്സരം നടത്തുന്നു.
22ന് കോളജ് ഹാളിലാണ് മത്സരമെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു, പ്രസ്‌ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ്, കോളജ് സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്‌സ്, സീനിയര്‍ അധ്യാപകരായ സി. സ്മിത, സ്‌നേഹ മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന മത്സരം ഉച്ചയ്ക്ക് അവസാനിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 രൂപ സമ്മാനം നല്‍കും. ടീമുകള്‍ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഇതിന് 9447149115, 7907863152, 9544055905 എന്നീ നമ്പറുകളില്‍ വിളിക്കാം. പരിപാടിയുടെ വിജയത്തിന് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍(ചെയര്‍മാന്‍), പ്രസ്‌ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ്(കണ്‍വീനര്‍), കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു(സെക്രട്ടറി)എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles