സിവില്‍ സര്‍വീസ് പരിശീലനം

ല്‍പറ്റ: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരിശീലനം നല്‍കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20ന് ക്ലാസ് ആരംഭിക്കും. താത്പര്യമുള്ളവര്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്നു ലഭിച്ച ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13. കൂടുതല്‍ വിവരവും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:04936 206426.

0Shares

Leave a Reply

Your email address will not be published.

Social profiles