ദേശീയ പണിമുടക്ക്: വയനാട്ടില്‍ പ്രചാരണ ജാഥ 15നു തുടങ്ങും

കല്‍പറ്റ-കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി മാര്‍ച്ച് 28,29 തീയതികളില്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ പ്രചാരണത്തിനു വയനാട്ടില്‍ 15,16,17 തീയതികളില്‍ ജാഥ നടത്തും. സംയുക്ത സമിതി ജില്ലാ ഭാരവാഹികളായ പി.പി.ആലി(ഐ.എന്‍.ടി.യു.സി), വി.വി.ബേബി(സി.ഐ.ടി.യു.സി), പി.കെ.മൂര്‍ത്തി(എ.ഐ.ടി.യു.സി), സി.മൊയ്തീന്‍കുട്ടി(എസ്.ടി.യു), എന്‍.ഒ.ദേവസി(എച്ച്.എം.എസ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 15നു രാവിലെ ഒമ്പതിനു കാട്ടിക്കുളത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ 17നു വൈകുന്നേരം അഞ്ചിനു കല്‍പറ്റയില്‍ സമാപിക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്നു സമിതി ഭാരവാഹികള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.

Social profiles