ഡബ്ല്യു.എം.ഒ കെല്ലൂര്‍ ബോയ്‌സ് ഹാബിറ്റാറ്റ് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച

മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് കെല്ലൂര്‍ അഞ്ചാംമൈല്‍ കാരക്കാമല റോഡില്‍ ആരംഭിക്കുന്ന ബോയ്‌സ്ഹാബിറ്റാറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുജന കണ്‍വെന്‍ഷന്‍ ജൂണ്‍ 7 ചൊവ്വാഴ്ച 3 മണിക്ക് ഹാബിറ്റാറ്റ് ഓഡിറ്റോറിയത്തില്‍ ചേരും. പ്രദേശത്തെ പത്ത് മഹല്ലുകളില്‍ നിന്നുള്ള പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്യും. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സി. മമ്മൂട്ടി മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡണ്ടുമാരായ അഡ്വ. കെ മൊയ്തു, പി.കെ അബൂബക്കര്‍ ഹാജി, ട്രഷറര്‍ പി.പി അബ്ദുല്‍ ഖാദര്‍, ജോയിന്റ് സെക്രട്ടറിമാരായ മായന്‍മണിമ, മുഹമ്മദ് ഷാ മാസ്റ്റര്‍, കോ. സെക്രട്ടറി മുജീബ് റഹ്മാന്‍ ഫൈസി, ഉസ്മാന്‍ ഫൈസി കെല്ലൂര്‍, ബാസിം ഗസ്സാലി സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles