പ്രകൃതി സംരക്ഷണം പരിസ്ഥിതി ദിനാചരണത്തില്‍ അവസാനിക്കരുത്

എസ് വൈ എസ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

മടക്കിമല: പ്രകൃതിയുടെ സംരക്ഷണം അനിവാര്യ പ്രവര്‍ത്തനമാണെന്നും ഇത് പരിസ്ഥിതിദിനം എന്ന പേരിലുള്ള ഒരു ആചരണത്തില്‍ അവസാനിക്കേണ്ടതല്ലെന്നും എല്ലാ സമയങ്ങളും ഏത് പ്രവര്‍ത്തനങ്ങളും പ്രകൃതിക്ക് വേണ്ടിയാക്കുമ്പോള്‍ മാത്രമാണ് ഇത്തരം ആചരണങ്ങള്‍ കൊണ്ട് ഫലമുള്ളൂവെന്നും പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘നിലനിറുത്താം പ്രകൃതിയുടെ ഹൃദയതാളം’ എന്ന പ്രമേയത്തില്‍ സുന്നി യുവ ജന സംഘം ആചരിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ തല ഉല്‍ലാടനം മടക്കിമലയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.മുഹമ്മദ് കുട്ടി ഹസനി അധ്യക്ഷത വഹിച്ചു. പി സുബൈര്‍ ഹാജി, വി കെ അബ്ദുറഹ്മാന്‍ ദാരിമി, എ കെ മുഹമ്മദ് ദാരിമി, എ കെ സുലൈമാന്‍ മൗലവി, കബീര്‍ പൈക്കാടന്‍, ശുഐബ് യമാനി, വടകര മുഹമ്മദ്, അബ്ദുസ്സലാം ബാഖവി, ഖാദര്‍ മടക്കിമല, ചേക്കു ഉള്ളിവീട്ടില്‍, റഫീക്ക് തോപ്പില്‍, എന്‍ ടി സൈദ്, മജീദ് അട്ടശേരി സംബന്ധിച്ചു. കെ എ നാസര്‍ മൗലവി സ്വാഗതവും മാങ്കേറ്റിക്കര മുഹമ്മദലി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles