ഗോത്ര പൈതൃക ഗ്രാമത്തില്‍ പ്രദര്‍ശന-വിപണന മേള സമാപിച്ചു

മഴക്കാഴ്ച സമാപന സമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴില്‍ വൈത്തിരി പഞ്ചായത്തിലെ പൂക്കാടിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ മഴക്കാഴ്ച എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിന പ്രദര്‍ശന-മേള സമാപിച്ചു. സമാപന സമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ എന്‍.കെ.ജ്യോതിഷ് കുമാര്‍, ജോഷി വര്‍ഗീസ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി മണി മീഞ്ചാല്‍, മാനന്തവാടി ടി.ഡി.ഒ സി.ഇസ്മയില്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ആര്‍.രജീഷ്, വൈത്തിരി ടി.ഇ.ഒ എസ്.എസ്.രജിനികാന്ത്, സൈറ്റ് മാനേജര്‍ ശ്രീനാഥ്, പ്രൊജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ.മോഹന്‍ദാസ്, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സി.ഇ.ഒ ഇന്‍ ചാര്‍ജ് പി.എസ്.ശ്യാം പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ആദിവാസി വിഭാഗങ്ങളുടെ പരമ്പരരാഗത കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങളാണ് മേളയില്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചത്. വംശീയ വൈദ്യ ചികിത്സാ ക്യാമ്പ്, ഭക്ഷ്യ മേള എന്നിവയും മഴക്കാഴ്ചയുടെ ഭാഗമായി ഒരുക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles