എരുമാട് വ്യാപാരി സമുച്ചയത്തിനു ചൊവ്വാഴ്ച ശിലയിടും

ബത്തേരി: നീലഗിരി എരുമാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എരുമാട് നിര്‍മിക്കുന്ന വ്യാപാരി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു തമിഴുനാട്ടിലെ വ്യാപാരി സംഘടനകളുടെ സംയുക്ത സമിതി പ്രസിഡന്റ് എ.എം.വിക്രമരാജ നിര്‍വഹിക്കും. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനം ഗൂഡല്ലൂര്‍ എം.എ.ല്‍എ പൊന്‍ജയശീലന്‍ ഉദ്ഘാടനം ചെയ്യും. എരുമാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അലിയാര്‍ മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ്, വൈസ് പ്രസിഡന്റ് ചന്ദ്രബോസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ഹനീഫ മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍, വ്യാപാരി സംഘം നീലഗിരി ജില്ലാ പ്രസിഡന്റ് ആര്‍.പരമേശ്വരന്‍, സെക്രട്ടറി എം.എ.റഹീം, ഗൂഡല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എ.ജെ. തോമസ്, സെക്രട്ടറി അബ്ദുല്‍ റസാഖ്, ട്രഷറര്‍ ബാദുഷ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles