ഹജ്ജിന് പോവുന്നവര്‍ക്ക് ബാഗേജ് വിതരണം ചെയ്തു

സംസ്ഥാന ഹജജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്നവര്‍ക്കുള്ള ബാഗ് വിതരണം കൈതക്കല്‍ മഹല്ല് പ്രസിഡന്റ് പിലാക്കണ്ടി ഇബ്രാഹിം ഹാജി നിര്‍വഹിക്കുന്നു

പനമരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോവുന്നവര്‍ക്കുള്ള ബാഗേജും മഫ്ത സ്റ്റിക്കറും വിതരണം ചെയ്തു. കൈതക്കല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ചടങ്ങില്‍ കൈതക്കല്‍ മഹല്ല് പ്രസിഡന്റ് പിലാക്കണ്ടി ഇബ്രാഹിം ഹാജി വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ജില്ലാ ഹജ്ജ് ട്രൈനര്‍ ജമാലുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. കെ.മൊയ്തീന്‍ മാസ്റ്റര്‍, എന്‍.കെ.മുസ്തഫ ഹാജി, പി.കെ.അബ്ദുല്‍ അസീസ്, പി.മൊയ്തുട്ടി മാസ്റ്റര്‍, നാസര്‍ കേളോത്ത്, കെ.വി.അബു, സി.അബ്ദുല്‍ മജീദ്, ഗഫൂര്‍ കോഴിപ്പാട്ടില്‍, അജ്മല്‍ കൈതക്കല്‍, ഖാസിം പള്ളിക്കണ്ടി പങ്കെടുത്തു. ജില്ലയിലെ 120 ഹാജിമാര്‍ക്കാണ് യാത്രോപകരണങ്ങള്‍ വിതരണം ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles