വയനാട്ടില്‍ ‘നീറ്റ്’ കേന്ദ്രം അനുവദിച്ചു

കല്‍പറ്റ:വയനാട്ടില്‍ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) കേന്ദ്രം അനുവദിച്ചു. രാഹുല്‍ഗാന്ധി എം.പി മുഖേന നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദീഖ് നടത്തിയ ഇടപെടലുകളാണ് ജില്ലയില്‍ നീറ്റ് കേന്ദ്രം അനുവദിക്കുന്നതിനു സഹായകമായത്.
യു.ജി.സി, നീറ്റ് കേന്ദ്രങ്ങള്‍ക്കായി എം.എല്‍.എ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചെയര്‍മാനും ഡയറക്ടറുമായ വിനീത് ജോഷിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം യു.ജി.സി പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു.
നീറ്റ് കേന്ദ്രം ലഭിച്ചത് ജില്ലയിലെ നൂറു കണക്കിനു വിദ്യാര്‍ഥികള്‍ക്കു പ്രയോജനം ചെയ്യുമെന്നു ടി.സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. വയനാടിനു പുറത്തുപോയി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുകയെന്നത് സാധാരണ കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. താന്‍ മുന്‍കൈയെടുത്ത് നനടപ്പിലാക്കിയ സ്പാര്‍ക്ക് പദ്ധതിയില്‍ ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കു സൗജന്യ പരിശീലനത്തിനു സൗകര്യം ഒരുക്കുമെന്നും എം.എല്‍.എ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles