ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും: സെമിനാര്‍ നടത്തി

ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ അന്താരാഷ്ട്ര സെമിനാറില്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.മഥുര സ്വാമിനാഥന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ‘ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും’ എന്ന വിഷയത്തില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ നടത്തി. നിലയത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കാലാവസ്ഥവ്യതിയാനം ജൈവ വൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാന പ്രതിരോധത്തിനു പാരമ്പര്യ വിജ്ഞാനവും പ്രയോജനപ്പെടുത്തണമെന്നു നിര്‍ദേശിച്ചു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.മഥുര സ്വാമിനാഥന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ജി.എന്‍.ഹരിഹരന്‍, പുത്തൂര്‍വയല്‍ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles