ഡിവൈഎഫ്‌ഐ ഓണാഘോഷം നടത്തി

നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

നടവയല്‍: ചിറ്റാലൂര്‍ക്കുന്നില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 15ല്‍ അധികം ഇനങ്ങളില്‍ മത്സരം നടത്തി. നിരവധിയാളുകള്‍ പങ്കെടുത്തു. അഖില വയനാട് വടംവലി മത്സരം, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരുന്നു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. അജയ് അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദലി, ജിതിന്‍ മോഹന്‍, സുനിമോന്‍, വി.എ. കുര്യാച്ചന്‍, കെ.എം. സുധാകരന്‍, എ.എസ്. അരുണ്‍, പി.വി. വിനീത്, ഒ.എസ്. സുജില്‍, പീറ്റര്‍ റാട്ടക്കുണ്ട്, സി.വി. സച്ചിന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles