കുടുംബസംഗമവും സംഗീതോത്സവവും നടത്തി

പുല്‍പ്പള്ളിയില്‍ സംഗീത സല്ലാപം കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഗായിക ധ്വനി ഹേമന്ദിന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മെമന്റോ നല്‍കുന്നു.

പുല്‍പ്പള്ളി:സംഗീത സല്ലാപം കൂട്ടായ്മ കബനി ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമവും സംഗീതോത്സവവും നടത്തി. സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഗീതോത്സവം ഉദ്ഘാടനം ഗായിക ധ്വനി ഹേമന്ദ് നിര്‍വഹിച്ചു. എന്‍.യു. ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു, മുള്ളന്‍കൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം, എന്‍.ഒ. സുബി, സി.ഡി. ബാബു, സി.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles