തൃശിലേരിയില്‍ പ്രതിഭ ടീന്‍ ക്ലബ് പ്രവര്‍ത്തനം തുടങ്ങി

തൃശിലേരി പ്രതിഭ ടീന്‍ ക്ലബ് ഭാരവാഹികള്‍

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയില്‍ പ്രതിഭ ടീന്‍ ക്ലബ് പ്രവര്‍ത്തനം തുടങ്ങി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ വാര്‍ഡ് മെംബര്‍ കെ.പി.ജയ നിര്‍വഹിച്ചു. പ്രതിഭ ക്ലബ് പ്രസിഡന്റ് സി.എം.നിഷാന്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.പ്രശാന്ത്, ടി.കെ.സന്ദീപ്, സി.എം.സുഷാന്ത്, കെ.സക്കീര്‍, ടി.ബി.സജീവന്‍, ബിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍നെറ്റിലെ ചതിക്കുഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും’ എന്ന വിഷയത്തില്‍ സിവില്‍ പോലീസ് ഓഫീസറും സ്റ്റുഡന്റ് പോലീസ് ഇന്‍സ്ട്രക്ടറുമായ പി.എം.നൗഷാദ് ക്ലാസെടുത്തു. ടീന്‍ ക്ലബ് ഭാരവാഹികളായി ടി.ആര്‍.സൂര്യസേന(പ്രസിഡന്റ്), സൂര്യ കിരണ്‍(വൈസ് പ്രസിഡന്റ്), കെ.എസ്.നോബിള്‍(സെക്രട്ടറി), കെ.സി.ജിഷ്ണ(ജോയിന്റ് സെക്രട്ടറി), കെ.എസ്.ആദിത്യന്‍(ട്രഷറര്‍), മുഹമ്മദ് ഫിദാന്‍, അനുലയ ബിനു, മുഹമ്മദ് ഷാക്കിര്‍, തീര്‍ത്ഥ സന്ദീപ്, കെ.ടി.മീര, അമയ നിഷാന്ത്(എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles