അപകടഭീഷണി ഉയര്‍ത്തി പൊതുകുളം

പീച്ചങ്കോട് ഗവ. എല്‍.പിസ്‌കൂള്‍ ഗ്രൗണ്ടിനരികിലെ പൊതുകുളം

മാനന്തവാടി: നിരവധി കുട്ടികള്‍ പഠിക്കുന്ന പീച്ചങ്കോട് ഗവ. എല്‍.പിസ്‌കൂള്‍ ഗ്രൗണ്ടിനരികിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപകടഭീഷണിയാവുന്നു. സ്വകാര്യ വ്യക്തി നല്‍കി ഭൂമിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കൃഷി ആവശ്യത്തിനായി ഗ്രാമപഞ്ചായത് കുളം നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി കുളം ഉപയോഗശൂന്യമായി ക്കിടക്കുകയാണ്. കുളത്തിന് ചുറ്റും സംരക്ഷണവേലിയോ മറ്റോ ഇല്ല. ഗ്രൗണ്ടില്‍ കളിക്കാനെത്തുന്ന കുട്ടികള്‍ കുളത്തിലിറങ്ങി കാല്‍കഴുകുന്നത് പതിവാണ്. ഇത്തരത്തില്‍ കാല്‍കഴുകുന്നതിനിടെ കാല്‍വഴുതിവീണാണ് കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരന്‍ കുനിയില്‍ റബീഹ് മരണപ്പെട്ടത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടമുണ്ടായപ്പോള്‍ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. പടവുകളും ചുറ്റുമതിലുകളുമെല്ലാം പൊളിഞ്ഞിരിക്കുന്ന കുളത്തില്‍ രണ്ട് മീറ്ററിലധികം ആഴത്തില്‍ വെള്ളമുണ്ട്. കൃഷി ആവശ്യത്തിനായി നിര്‍മിച്ച കുളം നിലവില്‍ ആരും തന്നെ ഉപയോഗിക്കുന്നില്ല. പടവുകള്‍ കെട്ടി ഉയര്‍ത്തി സരക്ഷാവേലിയും തീര്‍ത്ത് നവീകരിക്കുകയോ അതല്ലെങ്കില്‍ പൂര്‍ണ്ണമായും നികത്തുകയോ ചെയ്ത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles