അധ്യാപകദിനം ആഘോഷിച്ചു

പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന അധ്യാപകദിനാഘോഷത്തില്‍നിന്ന്.

പുല്‍പ്പള്ളി: എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപക ദിനം ആഘോഷിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷ വഹിച്ചു. പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകനും സാഹിത്യകാരനുമായ ഷാജി പുല്‍പ്പള്ളി സന്ദേശം നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.ഒ. സിബി അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു, പഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, ചന്ദ്രബാബു, എസ്‌ഐ സന്തോഷ്, സ്വാതി ബിനോസ് എന്നിവര്‍ പ്രസംഗിച്ചു.

മുട്ടില്‍ ഡബ്ല്യുഒയുപി സ്‌കൂള്‍

മുട്ടില്‍ ഡബ്ല്യുഒയുപി സ്‌കൂളില്‍ പിടിഎ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തില്‍ അധ്യാപകനു മെമന്റോ കൈമാറുന്നു.

കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യുഒയുപി സ്‌കൂള്‍ അധ്യാപകരെ ദേശീയ അധ്യാപക ദിനത്തില്‍ പിടിഎയുടെ നേതൃത്വത്തില്‍ ആദരിച്ചു. എല്ലാ അധ്യാപകര്‍ക്കും മെമന്റോ നല്‍കി. പിടിഎ പ്രസിഡന്റ് മുഹമ്മദ്, സുബൈര്‍ ഇളംകുളം, സാനിഷ് ബാബു, നീതു എല്‍ദോ, താജുന്നിസ, രാജി, സൗമ്യ എന്നിവര്‍ പ്രസംഗിച്ചു.

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടിയില്‍ നടന്ന ഗുരുവന്ദനം പരിപാടിയില്‍നിന്ന്.

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുവന്ദനം-2023’ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.വി. പ്രിമേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വാധ്യാപകരും കല്‍പ്പറ്റ ഗവ.കോളജില്‍ അസി.പ്രഫസര്‍മാരുമായ ഡോ.എം. കൃഷ്ണന്‍, ഡോ.കെ.ബി. ബൈജ , പൂര്‍വ വിദ്യാര്‍ഥിയും കവയിത്രിയുമായ നീതു സനു, എം. രാജേന്ദ്രന്‍ എന്നിവരെ ആദരിച്ചു.അഡ്വ.സി.വി. ജോര്‍ജ്, പ്രീത കനകന്‍, ഡോ.ബാവ കെ. പാലുകുന്ന്, പി.ടി. ജോസ്, ആശ രാജ്, ബേസില്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles