പരിസ്ഥിതി ലോല മേഖല; ബത്തേരിയില്‍ 14ന് ഹര്‍ത്താല്‍

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മുസ്്‌ലിം ലീഗ്

സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി നിജപ്പെടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ബത്തേരി മുനിസിപ്പാലിറ്റിയിലെയും നൂല്‍പ്പുഴ, പുല്‍പ്പള്ളി പഞ്ചായത്തുകളിലെയും ആയിരക്കണക്കിനാളുകളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടും ജനദ്രോഹ ഉത്തരവുകളില്‍ പ്രതിഷേധിച്ചും 14ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍ മുസ്്‌ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. മുസ്്‌ലിം ലീഗ് മുനിസിപ്പല്‍
കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles