ആനുകൂല്യ നിഷേധം തുടര്‍ന്നാല്‍ ജീവനക്കാര്‍ മറുപടി നല്‍കും-എന്‍.ഡി.അപ്പച്ചന്‍

കല്‍പറ്റയില്‍ എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍, സര്‍വീസില്‍നിന്നു വിരമിച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശ്രീരാമകൃഷ്ണനു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ മെമന്റോ നല്‍കുന്നു.

ല്‍പറ്റ: ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അവകാശങ്ങള്‍ കവരുകയും ചെയ്യുന്ന നയം ഇടതു സര്‍ക്കാര്‍ തുടര്‍ന്നാല്‍ ജീവനക്കാര്‍ മറുപടി നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍. എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റെ വികല വികസന നയത്തിനും അധികാര ഹുങ്കിനുമുള്ള കൃത്യമായ മറുപടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുഫലം. ജനഹിതം മനസ്സിലാക്കാതെ ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ജനം ഏറ്റെടുത്തു. ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്നതിനും ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തയാറാകണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും അപ്പച്ചന്‍ ആവശ്യപ്പെട്ടു. ലെജു ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.ടി.ഷാജി, വി.സി.സത്യന്‍, എന്‍.ജെ.ഷിബു, സി.ആര്‍.അഭിജിത്ത്, സജി ജോണ്‍, വി.ആര്‍.ജയപ്രകാശ്, ഗ്ലോറിന്‍ സെക്വീര, ടി.അജിത്ത്കുമാര്‍, സി.ജി,ഷിബു, കെ.ഇ.ഷീജമോള്‍, കെ.വി.ബിന്ദുലേഖ,എം. നസീമ, ഇ.വി.ജയന്‍, സി.എച്ച്.റഫീഖ്, കെ.പി.പ്രതീപ, പി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശ്രീരാമകൃഷ്ണനെ ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles