സാക്ഷരതാദിന സംഗമം നടത്തി

കല്‍പ്പറ്റയില്‍ സാക്ഷരതാദിന സംഗമം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സാക്ഷരതാദിന സംഗമവും ആശാപ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്കായി പരീക്ഷാ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ടി. സന്തോഷ്‌കുമാര്‍, പി.വി. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. ജുനൈദ് കൈപ്പാണി മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles